19 January 2026, Monday

Related news

January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026

കാല്‍ നടയാത്രക്കാരെ നിയന്ത്രണംവിട്ട വാന്‍ ഇടിച്ചു തെറിപ്പിച്ചു; രണ്ടര വയസുകാരിയടക്കം 3 പേര്‍ മരിച്ചു

Janayugom Webdesk
കൊച്ചി
April 17, 2023 11:33 am

എറണാകുളം വാഴക്കുളത്ത് നിയന്ത്രണംവിട്ട പാഴ്‌സല്‍ വാഹനം ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ രണ്ടര വയസുള്ള മകള്‍ അല്‍ന എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ കമ്പനിയുടെ പാഴ്‌സല്‍ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നു പേരും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ എല്‍ദോസിനും പരിക്കേറ്റു.

Eng­lish Sum­ma­ry: 3 peo­ple died includ­ing a two and a half year old girl

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.