19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
September 29, 2024
August 23, 2024
August 14, 2024

നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

Janayugom Webdesk
October 17, 2022 12:12 pm

തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണ് മരിച്ചത്.

ഒരു മാസം മുൻപായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. ഇരുവരും സ‍ഞ്ജയുടെ വീട്ടിൽ വിരുന്നിന് എത്തിയതാണ്. ഇന്നലെ രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ രാജയും കാവ്യയും പാറയിൽ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

ഒഴുക്കിൽപെട്ട ദമ്പതികളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ സഞ്ജയും അപകടത്തിൽപെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

Eng­lish Sum­ma­ry: 3 per­sons includ­ing a new­ly mar­ried cou­ple drowned in the river
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.