19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞു; കാണാതായ 3 വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

Janayugom Webdesk
മാവേലിക്കര
September 4, 2023 9:58 am

മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. നേരത്തെ കുഞ്ഞിന്റെ അമ്മ ആതിര മൃതദേഹം കണ്ടെടുത്തിരുന്നു. മൂന്നുവയസുകാരനായ കാശിനാഥാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപത്ത് വച്ചാണ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ ഇന്നലെ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ് നായര്‍ ആണു മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ അടക്കം മൂന്ന് പേരെ നാട്ടുകര്‍ രക്ഷപ്പെടുത്തിയിരുന്നു. ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ്, മകള്‍ കീര്‍ത്തന, ഓട്ടോ ഡ്രൈവര്‍ സജു എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

Eng­lish Sum­ma­ry: 3 year old boys dead body recov­ered achankovil river
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.