14 December 2025, Sunday

കാരുണ്യ പദ്ധതിയില്‍ 30 കോടി അനുവദിച്ചു, വൃക്ക മാറ്റിവയ്ക്കേണ്ടുന്നവര്‍ക്ക് 3 ലക്ഷം

Janayugom Webdesk
തിരുവനന്തപുരം
October 10, 2023 6:15 pm

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ടിന് 30 കോടി രൂപ അനുവദിച്ചു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. വൃക്ക മാറ്റിവയ്ക്കേണ്ടി വരുന്നവർക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കും.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്‌പ്) ഉൾപ്പെടാത്ത മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എപിഎൽ/ബിപിഎൽ വിഭാഗത്തിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും കെബിഎഫ് പദ്ധതി ആനുകൂല്യം ലഭിക്കും. നിലവിൽ 761 ആശുപത്രികളിൽ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാണ്. ഇതിൽ സ്വകാര്യ മേഖലയിലെ 569 ആശുപത്രികളും ഉൾപ്പെടുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.

Eng­lish Sum­ma­ry: 30 crore sanc­tioned for karun­ya scheme
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.