
കുഴിത്തൊളുവിലെ ഒരു ഓപ്ഷൻ സെന്ററിൽനിന്ന് പലതവണയായി 75,000 രൂപയുടെ ഏലക്ക മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് ജീവനക്കാരെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശികളായ ഉത്തമപാളയം ഗൂഡല്ലൂർ മുത്തുരായർ(32), കമ്പം താത്തപ്പൻകുളം അളക്‌രാജ(31) എന്നിവരാണ് പിടിയിലായത്.
കരുണാപുരം കൂഴിത്തൊളു നിരപ്പേൽക്കടയിലെ ആർ.എൻ.എസ്. എന്ന ഓപ്ഷൻ സെന്ററിൽനിന്നാണ് ഗ്രേഡ് ചെയ്ത 30 കിലോ ഉണക്ക ഏലക്ക മോഷണം പോയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഇവിടെ ജീവനക്കാരാണ്. കഴിഞ്ഞ മേയ് 16 മുതൽ പല ദിവസങ്ങളിലായിട്ടാണ് ഏലക്ക മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.