ബൊളീവിയയിലെ തെക്കുപടിഞ്ഞാറൻ ജില്ലയായ യോകാലയില്‍ ബസ് അപകടത്തിൽ 30 പേർ മരിച്ചു. ഏകദേശം 800 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. നാല് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി. അമിത വേഗതമൂലം ഡ്രൈവർക്ക് ബസ് നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് കേണൽ വിക്ടർ ബെനാവിഡെസ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ യൂണിറ്റൽ റിപ്പോർട്ട് ചെയ്തു.
ഈ വർഷം ഇതുവരെ തെക്കേ അമേരിക്കൻ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഗുരുതരമായ റോഡപകടമാണിത്. കഴിഞ്ഞ മാസം, പൊട്ടോസിക്ക് സമീപം
മറ്റൊരു ബസ് റോഡിൽ നിന്ന് തെന്നിമാറി 19 പേർ മരിച്ചു. സർക്കാർ കണക്കുകൾ പ്രകാരം, ഏകദേശം 12 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത്, റോഡപകടങ്ങളിൽ പ്രതിവർഷം ശരാശരി 1,400 പേരാണ് മരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.