22 January 2026, Thursday

Related news

January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025

സാനിറ്ററി നാപ്കിനുള്ളില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം; യുവതി പിടിയില്‍

Janayugom Webdesk
കൊച്ചി
February 9, 2023 7:16 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍. വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയാണ് കസ്റ്റംസ് പിടികൂടിയത്. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. 

സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് യുവതി ശ്രമിച്ചത്. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് 480.25 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഗ്രീന്‍ചാനല്‍ വഴിയാണ് ഇവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Eng­lish Summary;30 lakhs worth of gold inside a san­i­tary nap­kin; The woman is under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.