23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
July 1, 2024
February 23, 2024
February 1, 2024
December 20, 2023
December 19, 2023
December 18, 2023
December 18, 2023
September 21, 2023
July 27, 2023

30 എംപിമാര്‍ക്ക് കൂടി സസ്പെന്‍ഷന്‍; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ ബിജെപി ഓഫീസാക്കി മാറ്റിയെന്ന് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 4:34 pm

ലോക്സഭയയില്‍ നിന്ന് 30 പ്രതിപക്ഷഎംപമാരെ കൂടി സസ്പെന്റ് ചെയ്തു. പാര്‍ലമെന്റ് സുരക്ഷാവീഴ്ചയെ ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെയാണ് എംപിമാരെ സസ്പെന്റ് ചെയ്യുന്നത്. സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അധിര്‍ രഞ്ജന്‍ ചൗധരിയുള്‍പ്പടെയുളള 30 പ്രതിപക്ഷ എംപിമാരെയാണ് തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തത്‌.

30 പേര്‍ക്ക് പുറമേ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ, കേന്ദ്രസര്‍ക്കാര്‍ നയം ഏകാധിപത്യപരമാണെന്നും ബിജെപി ഓഫീസ് പോലെയാണ് അവര്‍ പാര്‍ലമെന്റിലും പെരുമാറുന്നതെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.

സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാട്ടി നേരത്തെ 13 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് 30 എംപിമാര്‍ക്കെതിരേ കൂടി നടപടി വരുന്നത്‌. ഇതോടെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാരുടെ എണ്ണം 46 ആയി. സുരക്ഷാവീഴ്ചയെ ചോദ്യം ചെയ്തതിനാണ് ഇവരില്‍ 43 പേര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയത്.

Eng­lish Summary:
30 more MPs sus­pend­ed; The oppo­si­tion has said that the cen­tral gov­ern­ment has turned Par­lia­ment into a BJP office

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.