15 November 2024, Friday
KSFE Galaxy Chits Banner 2

ദേശീയപാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് 300 വിശ്രമ കേന്ദ്രങ്ങള്‍ തുറന്നു

Janayugom Webdesk
പാലക്കാട്
May 1, 2023 3:29 pm

എൽഡിഎഫ് സർക്കാർ സാധാരണക്കാരയ ജനങ്ങള്‍ക്ക് വേണ്ടി നൂറുദിന കർമ പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കിയ 300 വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം എംബി രാജേഷ് നിര്‍വ്വഹിച്ചു. ‘ടേക്ക് എ ബ്രേക്ക്’ എന്ന ലക്ഷത്തിലേക്കായി പാലക്കാട് ജില്ലയിലെ 106 കേന്ദ്രങ്ങളും അദ്ദേഹം തുറന്നു. യാത്രകളിൽ വിശ്രമിക്കാനും ശുചിമുറി സൗകര്യത്തിനുമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ 300 കേന്ദ്രങ്ങൾ തുറക്കുന്നതെന്ന് സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരി അയ്യപ്പൻകാവ് പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എംബി രാജേഷ്. 

ഈ മാസം തന്നെ 37 കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്നും ഇതോടെ ജില്ലയിൽ കേന്ദ്രങ്ങൾ 143 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം എൽഡിഎഫ് സർക്കാരാണ് ‘ടേക്ക് എ ബ്രേക്ക്’പദ്ധതി ആരംഭിച്ചത്. രണ്ടാം എൽഡിഎഫ് സർക്കാർ വന്നതോടെ പദ്ധതിയ്ക്ക് വേ​ഗം കൂട്ടുകയായിരുന്നു ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും സംസ്ഥാന പാതയോരത്താണ് കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടോയ്‍ലറ്റ് സൗകര്യത്തിനൊപ്പം വിശ്രമിക്കാൻ ഒരു മുറിയും സ്ത്രീകൾക്ക് നാപ്കിനും സജ്ജമാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കോഫി ഷോപ്പും സജ്ജമാക്കിയതായി മന്ത്രി വ്യക്തമാക്കി.

2.10 ലക്ഷം ശരാശരി ചെലവിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ധനകാര്യ കമീഷൻ ഗ്രാന്റ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫണ്ട് എന്നിവയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Eng­lish Sum­ma­ry: 300 rest cen­ters have been opened in the state for the relief of trav­el­ers on the nation­al highway

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.