23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി: തൃശൂര്‍ മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ

Janayugom Webdesk
വടക്കാഞ്ചേരി
July 11, 2023 6:15 pm

കെെക്കൂലി വാങ്ങിയ കേസില്‍  തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർ വിജിലൻസ് പിടിയിൽ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് എത്തിക്കാൻ രോഗിയുടെ ഭർത്താവിനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാത്തതിനാൽ പല തവണയായി ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിനെ അറിയിക്കുകയും വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നോട്ട് നൽകുകയും ചെയ്തു. നോട്ട് പരാതിക്കാരനിൽനിന്നും ഡോ. ഷെറി വാങ്ങുമ്പോൾ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

eng­lish summary;3000 rupees bribe for surgery: Med­ical col­lege doc­tor arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.