വടക്കന്‍ വെറോണയില്‍ അടിമത്തപരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന 33 ഇന്ത്യന്‍ കര്‍ഷക തൊഴിലാളികളെ മോചിപ്പിച്ചതായി ഇറ്റാലിയന്‍ പൊലീസ് അറിയിച്ചു.അവര്‍ കുറ്റക്കാരെന്ന് ആരോപിച്ച രണ്ട് പേരില്‍ നിന്ന് അര ദശലക്ഷം യൂറോ പിഴയായി വാങ്ങിയതായും പൊലീസ് പറഞ്ഞു.കഴിഞ്ഞ ജൂണില്‍ ഇന്ത്യക്കാരനായ ഒരു പഴങ്ങള്‍ ശേഖരിക്കുന്ന തൊഴിലാളി തന്റെ കൈ മെഷീനില്‍ കുടുങ്ങി മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറ്റലിയില്‍ തൊഴിലാളി ചൂഷണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ഇപ്പോള്‍ നടന്ന കേസില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നും ഇവര്‍ ഇന്ത്യക്കാരായ തൊഴിലാളികളെ സീസണല്‍ വര്‍ക്കുകളുടെ ഭാഗമായി ഇറ്റലിയിലേക്ക് കൊണ്ടുവരികയും ശോഭനമായ ഭാവി വാഗ്ദാനം ചെയ്ത് അവരില്‍ നിന്നും 17000 യൂറോ പ്രതിഫലമായി വാങ്ങുകയും ചെയ്യുന്നതായി പോലീസ് വ്യക്തമാക്കി.കുടിയേറ്റക്കാരെ പ്രധാനമായും കാര്‍ഷിക ജോലികള്‍ക്കായി ഇവിടേക്ക് കൊണ്ടുവരികയും ആഴ്ചയില്‍ 7 ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ച് അരമണിക്കൂറിന് വെറും 4 യൂറോ മാത്രം പ്രതിഫലം നല്‍കുകയും ചെയ്യുന്നതായി കുടിയേറ്റക്കാര്‍ പറഞ്ഞതായി ഇറ്റലി പോലീസ് പറയുന്നു.
ആരോപണ വിധേയരായവര്‍ക്കെതിരെ അടിമത്തം,തൊഴിലാളി ചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.അതേസമയം ചൂഷണത്തിന് വിധേയരായ തൊഴിലാളികളുടെ സംരക്ഷണം,തൊഴിലവസരങ്ങള്‍,അവരുടെ താമസവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകള്‍ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
English summary;33 Indian Farm Labourers Freed From “Slavery” By Italy Police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.