
ബിഹാറില്‍ രണ്ട് ദിവസത്തിനുള്ളില്‍ 33 പേര്‍ മിന്നലേറ്റ് മരിച്ചു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കര്‍ഷകരും തുറസായ പ്രദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുമാണ് മരിച്ചവരില്‍ കൂടുതല്‍ പേരും, നളന്ദ, വൈശാലി, ബങ്ക, പട്ന, ഷെയ്ഖ്പുര, നവാഡ, ജെഹ്നാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂര്‍ ജില്ലകളിലാണ് മിന്നലേറ്റ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
മിന്നല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിഹാര്‍ ദുരന്തനിവാരണ മന്ത്രി വിജയ്‌കുമാര്‍ മണ്ഡല്‍ പറഞ്ഞു. ഇടിമിന്നലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 40 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
2024ല്‍ കുറഞ്ഞത് 243 പേരും 2023ല്‍ 275 പേരും ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.