23 January 2026, Friday

Related news

January 22, 2026
January 21, 2026
January 12, 2026
December 30, 2025
December 18, 2025
December 13, 2025
December 12, 2025
December 8, 2025
December 8, 2025
December 7, 2025

വിമാനങ്ങളില്‍ ഈ വര്‍ഷം 338 സാങ്കേതിക തകരാര്‍

മുന്നില്‍ ഇന്‍ഡിഗോ
Janayugom Webdesk
ന്യൂഡല്‍ഹി
August 7, 2023 9:32 pm

ഈ വര്‍ഷം ആഭ്യന്തര വിമാനങ്ങളില്‍ 338 സാങ്കേതിക തകരാറുകൾ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. ജൂലൈ വരെയുള്ള കണക്ക് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിങ്ങാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇൻഡിഗോയിലാണ്-206. എയർ ഇന്ത്യ (49), ഗോ എയർ (22), സ്‌പൈസ്‌ജെറ്റ് (21), ആകാശ എയർ (18) എന്നിങ്ങനെയാണ് കണക്കുകള്‍.
2022ൽ ഇത്തരത്തിലുള്ള 446 സംഭവങ്ങളുണ്ടായി. അതിൽ 215 എണ്ണവും ഇൻഡിഗോയിലായിരുന്നു. സ്പൈസ് ജെറ്റ് (143), വിസ്താര (97) എന്നിങ്ങനെയാണ് തൊട്ടുപിന്നിലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

eng­lish sum­ma­ry; 338 tech­ni­cal faults in planes this year

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.