7 December 2025, Sunday

Related news

November 25, 2025
November 19, 2025
November 13, 2025
November 7, 2025
November 6, 2025
November 6, 2025
November 4, 2025
November 3, 2025
November 3, 2025
November 1, 2025

കുവൈത്തിൽ അറസ്റ്റിലായ 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർ മോചിതരായി

Janayugom Webdesk
കുവൈത്ത് സിറ്റി
October 5, 2023 3:28 pm

നിയമലംഘനത്തിന് പിടിയിലായി ജയിലിൽ കഴിഞ്ഞ 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർ മോചിതരായി. ഇവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതിനെതിടെയാണ് ജയിൽമോചിതരായത്. മൂന്നാഴ്ചയോളം ഇവര്‍ കുവൈറ്റിലെ ജയിലില്‍ കഴിയുകയായിരുന്നു.

ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം ഇവരെ വീടുകളിലേക്കു മടങ്ങാൻ അനുവദിച്ചു. ഇറാൻ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ലൈസൻസില്ലാതെ ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്തു, യോഗ്യതകൾ മതിയായിരുന്നില്ല എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റെന്നാണ് ഔദ്യോഗിക വിശദീകരണം.

പിടിയിലായവരിൽ 5 മലയാളികൾക്ക് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വഴി അവസരം ഒരുക്കിയിരുന്നു. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: 34 Indi­ans includ­ing 19 Malay­ali nurs­es arrest­ed in Kuwait have been released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.