അനധികൃതമായി തീവണ്ടിയിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പോലീസ് പിടികൂടി. പണംകടത്തിയ ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കൊല്ലം-ചെങ്കോട്ട പാതവഴി മധുരയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ട്രയിനിൽ നിന്നാണ് പണം കണ്ടെടുത്തത്. 500 രൂപയുടെ 72 കെട്ടുകളിലാക്കി ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇയാളോട് പണവുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങൾ ആരാഞ്ഞെങ്കിലും കൃത്യമായി മറുപടി നൽകാത്തതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് മാസത്തിനകം രണ്ടാമത്തെ തവണയാണ് അനധികൃതമായി കടത്തിയ പണം പിടികൂടുന്നത്.
കഴിഞ്ഞ മാസം എഗ്മോർ എക്സ്പ്രസിൽ നിന്നും മധുരൈ കാമരാജ് ശാലൈ സ്വദേശി സുന്ദരരാജൻ മകൻ എസ് സുരേഷിൽ നിന്നും 16 ലക്ഷത്തി 80 നായിരം രൂപയാണ് പിടികൂടിയിരുന്നു. പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജി ശ്രീകുമാർ, സീനിയർ സിവിൽ ഓഫീസർമാരായ ഷെമീർ, സജി, സിവിൽ ഓഫീസർമാരായ അരുൺ മോഹൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എസ്എച്ച്ഒ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.