28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 9, 2024
July 20, 2024
March 26, 2024
March 25, 2024
March 23, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024

ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ

Janayugom Webdesk
കീവ്
March 15, 2022 6:03 pm

ഉക്രെയ്‌നിലെ നിപ്രോ മേഖലയിലെ പ്രധാന വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ സമയമെടുക്കുമെങ്കിലും അവസാനം വിജയം ഉണ്ടാകുമെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ ഷെല്ലാക്രമണം രൂക്ഷമായതോടെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.

ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകുന്നതൊഴിച്ച് പ്രത്യേക അനുമതിയില്ലാതെ നഗരത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചു. തലസ്ഥാനമായ കീവ് ഉക്രെയ്‌നിന്റെ ഹൃദയമാണ്, അത് പ്രതിരോധിക്കപ്പെടും. നിലവില്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും പ്രതീകവും പ്രവര്‍ത്തന അടിത്തറയുമായ കീവ് ഞങ്ങള്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Engish sum­ma­ry; 35-hour cur­few in the Ukrain­ian cap­i­tal Kiev

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.