കഴിഞ്ഞ മൂന്ന് മാസത്തിനിടെ കശ്മീരില്‍ 35 ഭീകരാക്രമണങ്ങള്‍. സുരക്ഷാ സേനയ്ക്കെതിരെ 27 ആക്രമണങ്ങളും സാധാരണക്കാർക്കെതിരെ എട്ട് ആക്രമണങ്ങളുമാണ് ഉണ്ടായതെന്ന് കരസേന നോര്‍ത്തേണ്‍ കമാൻഡ് അറിയിച്ചു.
അതേസമയം മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 44 തീവ്രവാദികളാണെന്ന് കശ്മീര്‍ പൊലീസിന്റെ കണക്കുകള്‍ പറയുന്നു. 2021 ൽ 32 വിദേശ തീവ്രവാദികൾ കൊല്ലപ്പെട്ടതായും കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി.
ജമ്മു കശ്മീരിൽ സമാധാനം ശക്തിപ്പെടുത്തുന്നതിനായി പൊലീസ് തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കശ്മീർ താഴ്വരയിൽ തദ്ദേശീയരല്ലാത്ത തൊഴിലാളികൾക്കും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും നേരെ തീവ്രവാദ ആക്രമണങ്ങള്‍ നടന്നിരുന്നു.
ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന 172 ഭീകരരില്‍ 79 ഉം വിദേശികളാണെന്ന വിവരവും സൈന്യം പുറത്തുവിട്ടു. ഈ വര്‍ഷം 15 തദ്ദേശീയരായ യുവാക്കള്‍ ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനുവരി മുതൽ മാർച്ച് വരെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിട്ടില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
English Summary:35 terrorist attacks in Kashmir in three months
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.