23 January 2026, Friday

സ്വയം പ്രഖ്യാപിത ദൈവത്തിന്റെ പ്രഭാഷണത്തിനിടെ മോഷണം: 36 പേരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

Janayugom Webdesk
മുംബൈ
March 20, 2023 3:26 pm

സ്വയം പ്രഖ്യാപിത ആൾദൈവം ധി​രേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തവരുടെ സ്വര്‍ണം മോഷമം പോയതായി പരാതി. രണ്ടു ദിവസമായി നടന്ന സമ്മേളന പരിപാടിക്കിടെ 36 ഓളം ആളുകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. ജനബാഹുല്യം കണക്കിലെടുത്ത് ഞായറാഴ്ച പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.

ഞായറാഴ്ച പരിപാടി നടക്കുന്ന സ്ഥലത്തെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ തിക്കും തിരക്കിലും ആളുകളെ നിയന്ത്രിക്കുന്നതിനിടയില്‍ പൊലീസിന്റെ ശ്രദ്ധ മാറിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടു വയസുകാരിയായ മകളുടെ ദിവസങ്ങൾ നീണ്ട അസുഖത്തിന് പരിഹാരവുമായാണ് മിര റോഡ് സ്വദേശി സുനിത ഗൗലി പരിപാടിക്കെത്തിയത്. എന്നാൽ എനിക്ക് ആകെയുണ്ടായിരുന്ന സ്വർണാഭരണമായ താലിച്ചെയിൻ നഷ്ടമായി എന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Eng­lish Sum­ma­ry: 36 fol­low­ers of ‘god­man’ Dhiren­dra Krish­na Shas­tri lose gold chains at his event
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.