
സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് 36 പവൻ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി സൗജന്യയാണ് പിടിയിലായത്. നടുവട്ടം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ ഇടശ്ശേരി പറമ്പ് കാടക്കണ്ടി ശിവരാമൻ്റെ വീട്ടിൽ നിന്നാണ് സൗജന്യ 36 പവൻ സ്വർണം കവർന്നത്. വീട്ടുടമയുടെ മകൻ അമൃതേഷിൻ്റെ ഭാര്യ ഗായത്രിയുടെ സുഹൃത്തും സഹപാഠിയുമായിരുന്നു യുവതി. കഴിഞ്ഞ മെയ്-ജൂലൈ മാസത്തിനിടയിലാണ് സൗജന്യ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് സ്വർണം കവര്‍ന്നത്. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ എം എസ് സി സൈക്കോളജി വിദ്യാർഥികളാണ്.
പ്രോജക്ട് തയാറാക്കുന്നതിനുവേണ്ടി യുവതി കുറച്ചുദിവസം ഇവരുടെ വീട്ടിൽ വന്ന് താമസിച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ട വിവരം ഓഗസ്റ്റ് മാസത്തിലാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് ബേപ്പൂർ പൊലീസില്‍ കേസ് കൊടുക്കുകയും ചെയ്തു. അന്വേഷണത്തിന് പിന്നാലെ പ്രതിയെ വെള്ളിയാഴ്ച മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിജയവാഡയിലും ബെംഗളൂരുവിലും സ്വകാര്യ ബാങ്കുകളിൽ പണയം വെച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.