
അയ്യമ്പുഴ ഒലീവ് മൗണ്ട് ഭാഗത്ത് 37 കിലോ കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയില്‍. പശ്ചിമബംഗാളിലെ മുർഷിദാബാദ് റാണിനഗർ സ്വദേശി സാഹിദുൽ ഇസ്ലാം (30), മാൽഡ സ്വദേശി മുഹമ്മദ് അൻബർ (30) എന്നിവരെയാണ് പിടികൂടിയത്. ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്. വാഹനം കൈകാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ചത്.
പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷയിൽനിന്നു കിലോക്ക് 3,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കിൽ വിൽപന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നതായിരുന്നു രീതി. സഹിദുൽ ഇസ്ലാം മുമ്പും കഞ്ചാവ് കേസിൽ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.