23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

ഗാസയിൽ 4 കുട്ടികളടക്കം 37 പലസ്തീൻകാർ കൊല്ലപ്പെട്ടു; 2 പട്ടിണിമരണം കൂടി

Janayugom Webdesk
ജറുസലം
August 24, 2025 3:39 pm

ഗാസയിൽ ഇസ്രയേൽ വെടിവയ്പുകളിലും ബോംബിങ്ങിലും 4 കുട്ടികളടക്കം 37 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ താൽക്കാലികകൂടാരങ്ങളിൽ കഴിയുന്നവരും ഭക്ഷണം തേടിയെത്തിയവരുമാണു കൊല്ലപ്പെട്ടത്. പട്ടിണിമൂലം ഇന്നലെ 2 പേർ കൂടി മരിച്ചു. ഇതോടെ പട്ടിണിമരണം 112 കുട്ടികളടക്കം 273 പേരായി. പട്ടിണി വ്യാപിച്ച ഗാസ സിറ്റി ക്ഷാമമേഖലയായി യുഎൻ ഏജൻസിയായ ഐപിസി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗാസ സിറ്റി ഇപ്പോഴും ഹമാസ് ശക്തികേന്ദ്രമാണെന്നും അവരെ തകർക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ ആവർത്തിച്ചു.

അതേസമയം, യെമനിൽ നിന്നു തൊടുത്ത മിസൈൽ ആകാശത്തുവച്ച് തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതുൾപ്പെടെ മൂന്ന് ആക്രമണങ്ങൾ നടത്തിയെന്ന് ഹൂതി വക്‌താവ് യഹ്യ സരീ അവകാശപ്പെട്ടു.

അതിനിടെ, ഇസ്രയേലിനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള ബില്ലിന് നെതർലൻഡ്സ് പാർലമെന്റിൽ പിന്തുണ കിട്ടാതെ വന്നതോടെ, വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്‌കാംപ് രാജിവച്ചു. ജൂണിൽ മറ്റൊരു ഘടകകക്ഷി പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്ന ‍സർക്കാർ ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഒക്ടോബറിലാണ് രാജ്യത്തു പൊതുതെരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.