നെടുങ്കണ്ടം ഗവ പോളിടെക്‌നിക് കോളേജിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമിക്കാൻ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 4.50 കോടി രൂപ അനുവദിച്ചതായി എം എം മണി എംഎൽഎ. ജില്ലയിലെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജ്. കോളേജിന്റെ പഠനനിലവാരം ഉയർത്താനും കൂടുതൽ കോഴ്സുകൾ ആരംഭിക്കാനും ഇതിലൂടെ കഴിയും.
ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അധ്യാപകർക്കുള്ള ക്വാർട്ടേഴ്‌സ്, ചുറ്റുമതിൽ, ഇലക്ട്രിക്കൽ ജോലികൾ, ജലവിതരണം, ഫർണിച്ചർ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് നിർവഹണ ചുമതല. നിലവിൽ പുതിയ ബോയ്സ് ഹോസ്റ്റൽ നിർമിക്കാൻ മൂന്ന് കോടിയും പുതിയ അക്കാഡമിക് ബ്ലോക്കിന് മൂന്നര കോടിയും രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
20 ലക്ഷം രൂപ ചെലവിൽ രണ്ടുലക്ഷം ലിറ്റർ ശേഖരിക്കുന്ന കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ബജറ്റിൽ കുട്ടികൾക്ക് താമസിച്ചുപഠിക്കാവുന്ന റെസിഡൻഷ്യൽ പോളിടെക്‌നിക്കാക്കാൻ 10 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിൽവർ ജൂബിലി ആഘോഷിക്കുന്ന പോളിടെക്‌നിക്കിനെ ജില്ലയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.