ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഡൽഹിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ആറ് ഹൈക്കോടതി ബാർ അസോസിയേഷനുകൾ വ്യാഴാഴ്ച സുപ്രീം കോടതി കൊളീജിയത്തെ കണ്ടു. ജഡ്ജിക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കുന്നത് ഉൾപ്പെടെ നാല് ആവശ്യങ്ങൾ ഉന്നയിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം ക്ഷമയോടെ തങ്ങളുടെ വാദം കേട്ടുവെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പറഞ്ഞതായും അലഹബാദ് അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി പറഞ്ഞു.
“നാല് ആവശ്യങ്ങളാണ് ഞങ്ങൾ മുന്നോട്ടുവച്ചത്. ഒന്നാമതായി, സ്ഥലംമാറ്റം റദ്ദാക്കണം. രണ്ടാമത്തേതും മൂന്നാമത്തേതും, ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ജസ്റ്റിസ് വർമ്മയ്ക്ക് (അന്വേഷണം പൂർത്തിയാകുന്നത് വരെ ) നൽകരുത്. നാലാമതായി, ക്രിമിനൽ അന്വേഷണം ഉടൻ ആരംഭിക്കണം,” തിവാരി പറഞ്ഞു.
കൊളീജിയത്തിന്റെ പ്രതികരണത്തിൽ അതൃപ്തിയുണ്ടെന്ന പ്രചാരണത്തെ മുതിർന്ന അഭിഭാഷകൻ നിസ്സാരവൽക്കരിച്ചു, “… എനിക്ക് തൃപ്തിയില്ലെങ്കിൽ, മാധ്യമങ്ങൾക്ക് മുന്നിൽ അത്തരമൊരു പ്രസ്താവന നടത്തുമായിരുന്നു. പക്ഷേ എനിക്ക് സംതൃപ്തിയുണ്ട്. ചീഫ് ജസ്റ്റിസിനോട് എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊളീജിയം ശ്രദ്ധാപൂർവ്വം കേട്ടു, ‘ഉയർത്തിയ ഓരോ പോയിന്റും പരിഗണിക്കും… ഒട്ടും വിഷമിക്കേണ്ട’ എന്ന് പറഞ്ഞു. അഞ്ച് മുതിർന്ന ജഡ്ജിമാരുടെ വലിയ പ്രസ്താവനയാണിതെന്നും” യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ സമരം പിൻവലിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, “ഒരു വ്യക്തിയുടെ തീരുമാനമല്ല സമരം” എന്നാണ്.
“അസോസിയേഷന്റെ ജനറൽ അസംബ്ലി രൂപീകരിക്കുന്ന 35,000 അഭിഭാഷകരുടെ തീരുമാനമാണ് പണിമുടക്ക്. ഈ തീരുമാനം അവരാണ് എടുത്തത്. പ്രസിഡന്റ് എന്ന നിലയിൽ, ഈ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയിക്കേണ്ടത് എന്റെ കടമയാണ്… അതിനുശേഷം അവർ ഒരു തീരുമാനമെടുക്കുമെന്നും തിവാരി പറഞ്ഞു.
ജുഡീഷ്യറിയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തങ്ങൾ അസോസിയേഷൻ മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“ഞാനൊരു പോസിറ്റീവായ മനുഷ്യനാണ്. ചീഫ് ജസ്റ്റിസ് ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞതിനാൽ, ആ തീരുമാനത്തിനായി നമ്മൾ കാത്തിരിക്കണമെന്നാണ് എനിക്ക് തോന്നുന്നതെന്നും തിവാരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.