മധ്യപ്രദേശിലെ ഇന്ദോറില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകരുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചതായാണ് വിവരം. 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ വീണതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുള്ളതായാണ് വിവരം.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനും നടുക്കം രേഖപ്പെടുത്തി
English Summary: 4 killed in Indore as temple floor shrinks during Ram Navami celebrations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.