6 January 2026, Tuesday

Related news

January 5, 2026
January 5, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026

രാജസ്ഥാനില്‍ റോഡപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

Janayugom Webdesk
കോട്ട
November 12, 2023 1:14 pm

രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ ഇന്ന് പുലർച്ചെ ദേശീയപാത 52ൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് മധ്യപ്രദേശിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പുഷ്‌കറിലേക്ക് പോകുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
മധ്യപ്രദേശിലെ അഗർ‑മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമത്തിലെ സ്വദേശികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ (45), സഹോദരൻ രാജാറാം (40), മരുമകൻ ജിതേന്ദ്ര (20) എന്നിവരാണ് മരിച്ചത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ഒരാള്‍ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയും ചെയ്തതായി പൊലിസ് പറഞ്ഞു.

ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: 4 mem­bers of a fam­i­ly died in a road acci­dent in Rajasthan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.