24 January 2026, Saturday

Related news

January 24, 2026
December 26, 2025
December 20, 2025
December 7, 2025
November 7, 2025
September 29, 2025
July 8, 2025

ഒന്ന് മുതല്‍ 50 വരെ എഴുതിയില്ല; നാല് വയസ്സുകാരി മകളെ പിതാവ് അടിച്ച് കൊന്നു

Janayugom Webdesk
ന്യൂഡൽഹി
January 24, 2026 8:37 pm

ഡല്‍ഹിയില്‍ പിതാവ് നാലുവയസ്സുകാരിയെ അടിച്ചു കൊന്നു. വൻഷിക എന്ന കുട്ടിയെയാണ് പിതാവ് കൃഷ്ണ ജയ്‌സ്വാള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒന്ന് മുതല്‍ 50 വരെ ശരിയായി എ‍ഴുതാത്തതില്‍ പ്രകോപിതനായ പിതാവ് ചപ്പാത്തിക്കോലുകൊണ്ട് കുട്ടിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ക‍ഴിഞ്ഞ ബുധനാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം.ഭാര്യ രഞ്ജിതയോട് കുഞ്ഞ് ക‍ളിക്കുന്നതിനിടെയില്‍ പടിക്കെട്ടില്‍ നിന്ന് വീണെന്നാണ് പ്രതി പറഞ്ഞത്. ഏ‍ഴ് വയസ്സുള്ള മക‍ൻ പിന്നീട് നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. അച്ഛൻ സഹോദരിയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് സഹോദരൻ നല്‍കിയ മൊ‍ഴിക്ക് പിന്നാലെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. അമ്മയോട് ഇക്കാര്യം പറയുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പൊലീസ് അറിയിച്ചു. ബിഎൻഎസിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar