24 February 2026, Tuesday

Related news

February 17, 2026
January 1, 2026
December 24, 2025
November 22, 2025
November 20, 2025
October 31, 2025
October 28, 2025
October 18, 2025
October 3, 2025
September 26, 2025

ലോട്ടറിക്ക് 40% ജിഎസ്ടി: പുതിയ ജിഎസ്ടി നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍

Janayugom Webdesk
തിരുവനന്തപുരം
September 20, 2025 4:53 pm

ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500‑ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറച്ചു.. ടിക്കറ്റ് വിലയില്‍ മാറ്റമില്ലാതെ നിലവിലേത് പോലെ തന്നെ തുടും.

തിങ്കളാഴ്ച മുതലാണ് പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായാണ് ഉയര്‍ത്തുക. ടിക്കറ്റ് വില ഉയര്‍ത്താതെ ജിഎസ്ടി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, കമ്മീഷനും സര്‍ക്കാര്‍ കുറച്ചത്. ഉദാഹരണത്തിന് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണകേരളം ലോട്ടറി ടിക്കറ്റ്. ടിക്കറ്റ് വില 50 രൂപ തന്നെ. ആദ്യ സമ്മാനങ്ങളിലും മാറ്റമില്ല. പക്ഷേ 5000 രൂപയുടെയും, 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറച്ചു.മുന്‍പ് സുവര്‍ണ കേരളം ടിക്കറ്റില്‍ 21600 പേര്‍ക്ക് 5000 രൂപയും, 32400 പേര്‍ക്ക് 1000 രൂപയും വീതം സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു. ഇതാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങള്‍ 20520 ആയി, 1000 രൂപയുടെ സമ്മാനങ്ങള്‍ 27000 ആയും കുറഞ്ഞു. ആകെ സുവര്‍ണ കേരളത്തില്‍ മാത്രം 6480 ഭാഗ്യശാലികളുടെ കുറവ് ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.