19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 24, 2024
November 17, 2024
November 1, 2024
October 30, 2024
October 11, 2024
September 26, 2024
September 25, 2024
August 24, 2024
August 14, 2024

അണ്ടർ 19 ലോകകപ്പ്: ചുണക്കുട്ടന്മാര്‍ക്ക് 40 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2022 3:23 pm

ഐ സി സി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ എല്ലാ അംഗങ്ങൾക്കും 40 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ട്വിറ്ററിലൂടെ ബി സി സി ഐ സെക്രട്ടറി ജെയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ആന്റിഗ്വയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ അഞ്ചാം കിരീടത്തിൽ സ്വന്തമാക്കിയത്.

190 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ടിനെ 6 വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കി നിൽക്കെയായിരുന്നു ഇന്ത്യ മറികടന്നത്. സപ്പോർട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങൾക്കും 25 ലക്ഷം രൂപ നൽകുമെന്നും ജെയ്ഷാ വ്യക്തമാക്കി. മികച്ച ടീമിന് പാരിതോഷികം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ടീമംഗങ്ങൾ അഭിമാനം കൊള്ളിച്ചുമെന്നും ജെയ്ഷാ ട്വീറ്റ് ചെയ്തു. അണ്ടർ 19 ടീമിന്റെ പ്രയത്നങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ഈ ക്യാഷ് അവാർഡ് ഒരു ടോക്കൺ മാത്രമാണെന്നും ബി സി സി ഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി ആശംസിച്ചു.

Eng­lish Summary:40 lakh prize mon­ey for all mem­bers of the Under-19 Crick­et World Cup win­ning team: BCCI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.