
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ തഹൗവ വിമാനത്താവളത്തിലെ സൈനിക ഡ്രോൺ എയർ ബേസിന് നേരെയുണ്ടായ ഭീകരാക്രമണത്തിനിടെ 40 ഭീകരരെ വധിച്ചതായി പ്രതിരോധ‑സുരക്ഷാ സേന. പ്രാദേശിക ജനതയുടെ സഹായത്തോടെ സേന അഞ്ച് ഭീകരരെ പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് ആയുധ ശേഖരവും പണവും കണ്ടെടുത്തു. ഞായറാഴ്ച രാത്രി തഹൗവ ബേസ് 401ലാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരര്‍ ബേസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന മേഖലയാണ് തഹൗവ. ഈ പ്രദേശം സായുധ കൊള്ളക്കാരുടെയും മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളുടെയും കേന്ദ്രമാണ്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായും തഹൗവ മേഖല ഗവർണർ കേണൽ മേജർ സൗലൈമാൻ അമാദൗ മൂസ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.