എറണാകുളം കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. ഷവര്‍മ്മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് കണ്ടെത്തിയത്.ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് പിടികൂടിയത്. ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നതാണ് ഇറച്ചി
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിലാണ് ഇറച്ചി പിടികൂടിയത്.പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന കോഴി ഇറച്ചിയാണ് പിടികൂടിയത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി.ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നാണ് കോഴിയിറച്ചി കൊണ്ടുവന്നതെന്നാണ് കരുതുന്നത്. പുഴുക്കള്‍ പുറത്തേക്ക് വരുന്ന നിലയിലായിരുന്നു ഇറച്ചി. പാലക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകക്കെടുത്തത്.
English Summary:
400 kg of stale meat was seized in Kalamassery
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.