രാജ്യത്ത് 24 മണിക്കൂറിനിടെ 4,100 മരണങ്ങള്‍ കൂടി ഇന്നലെ പട്ടികയില്‍ ചേര്‍ത്തതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 5,20,855 ആയി ഉയർന്നു. മുമ്പുള്ള മരണങ്ങൾ കൂടി ഉള്‍പ്പെടുത്തി മഹാരാഷ്ട്ര കണക്ക് പരിഷ്ക്കരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.
1,660 കോവിഡ് കേസുകളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേസുകള്‍ 4,30,18,032 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകളുടെ എണ്ണം 20,000 ൽ താഴെയായി. പുതിയ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഉയർന്ന മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 4,789 ആയി കുറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 29 ശതമാനവുമാണ്. രോഗം ഭേദമായവരുടെ എണ്ണം 4,24,80,436 ആയി ഉയർന്നു. നിലവില്‍ മരണനിരക്ക് 1. 21 ശതമാനമാണ്. രാജ്യത്ത് നൽകിയ കോവിഡ് വാക്‌സിൻ ഡോസുകളുടെ ആകെ എണ്ണം 182.87 കോടി കവിഞ്ഞിട്ടുണ്ട്.
English Summary: 4,100 more deaths on the covid list
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.