5 March 2026, Thursday

Related news

March 4, 2026
January 29, 2026
December 29, 2025
October 6, 2025
September 9, 2025
July 29, 2025
July 21, 2025
July 19, 2025
July 17, 2025
July 17, 2025

42 നീക്കങ്ങള്‍,കൈകൊടുത്ത് ഗുകേഷും ഡിങ് ലിറനും; പോയിന്റ് 2–2

Janayugom Webdesk
സിംഗപ്പൂര്‍
November 29, 2024 10:14 pm

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനുമായുള്ള നാലാം പോരാട്ടം സമനിലയില്‍. 42 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും പോയിന്റ് നില 2–2 ആയി.

കറുത്ത കരുക്കളുമായാണ് ഗുകേഷ് ഇറങ്ങിയത്. അഞ്ചാം ഗെയിമിൽ ഇന്ത്യൻ താരം വെള്ളക്കരുക്കളുമായാണ് പോരാട്ടത്തിനിറങ്ങുക. അഞ്ചാം ഗെയിം ഇരുവര്‍ക്കും നിര്‍ണായകമാകും. പതിനാല് പോരാട്ടങ്ങള്‍ അടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ആദ്യ ഗെയിമില്‍ ഡിങ് ലിറന്‍ വിജയം നേടി. രണ്ടാം ഗെയിം സമനിലയിലായി. മൂന്നാം ഗെയിമില്‍ ഗുകേഷ് വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.