21 January 2026, Wednesday

Related news

January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 20, 2025
December 15, 2025
December 9, 2025
December 7, 2025
November 20, 2025
November 11, 2025

42 വർഷം നീണ്ട പ്രവാസജീവിതം; രഘുനാഥൻ മേശിരിയ്ക്ക് യാത്രയയപ്പ് നൽകി നവയുഗം

Janayugom Webdesk
അൽഹസ്സ
January 29, 2025 12:23 pm

നാല് പതിറ്റാണ്ടു പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുകൈയ്ക്ക് യൂണിറ്റ് മെമ്പറായ രഘുനാഥൻ മേശിരിയ്ക്ക് യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം ഷുകൈയ്ക്ക് യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റിയംഗം സിയാദ് പള്ളിമുക്കും, ഷുകൈയ്ക് യൂണിറ്റ് രക്ഷാധികാരി ജീലിൽ കല്ലമ്പലവും ചേർന്ന് രഘുനാഥൻ മേശിരിക്ക് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

നവയുഗം ഷുഖൈയ്ക്ക് യൂണിറ്റ് സെക്രട്ടറി ബക്കർ മൈനാഗപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് സുന്ദരേക്ഷൻ, നവയുഗം മേഖല നേതാക്കളായ ഷിബു താഹിർ, സുരേഷ് സുധീർ, ജോയി നാവയിക്കുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തിരുവനന്തപുരം കരമന സ്വദേശിയായ തിരുവനന്തപുരം രഘുനാഥൻ മേശിരി 42 വർഷമായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. യൗവ്വനത്തിൽ സൗദി അറേബ്യയുടെ മണ്ണിലെത്തി, കാലത്തിന്റെ മാറ്റങ്ങളിൽ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു, ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസലോകത്തു ചിലവഴിച്ച അദ്ദേഹം, കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.