22 January 2026, Thursday

Related news

January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 9, 2026
January 8, 2026

43 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6 മുതൽ 17 വരെ

Janayugom Webdesk
ഷാർജ
November 2, 2024 8:01 pm

ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മാസം ആറു മുതൽ 17 വരെ ഷാർജ എക്സ്പോ സെൻററിൽ നടക്കും. ഇത്തവണ കേരളത്തിൽ നിന്നും കൂടുതൽ എഴുത്തുകാർ എത്തും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കവി പി പി രാമചന്ദ്രൻ വിനോയ് തോമസ് തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. 

പുസ്തകമേളയിൽ എത്തുന്ന മലയാളി സന്ദർശകർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന പരിപാടിയാണ് കാവ്യസന്ധ്യകൾ ഇത്തവണ കവികളായ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും ആസ്വാദകരോട് കവിത ചൊല്ലി സംവദിക്കും. നവംബർ 16 ന് കോൺഫറൻസ് ഹാളിൽ ആണ് ഈ പരിപാടി നടക്കുക. ഇവരെ കൂടാതെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജൻ ഉൾപ്പെടെ നിരവധി മലയാളി എഴുത്തുകാർ ഇത്തവണ മേളയിൽ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.