
കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്ര കൃഷി മന്ത്രാലയം. മൂന്ന് വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് കോടി കണക്കിന് രൂപ വെട്ടിക്കുറച്ചത്. വിവിധ പദ്ധതികള്‍ക്ക് ആവശ്യക്കാരുടെ കുറവ് വന്നതോടെയാണ് തുക വെട്ടിക്കുറച്ചതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
2020 മുതല്‍ 23 വരെ മൂന്ന് വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് 44,000 കോടിയോളം വെട്ടിക്കുറച്ചിട്ടുള്ളത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ 23,824.54 കോടി, 428.22 കോടി, 19,762.05 എന്ന ക്രമത്തിലാണ് ഫണ്ട് കുറച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സമിതി പുറത്ത് വിട്ട രേഖയിലാണ് കണക്കുകള്‍ പുറത്ത് വന്നത്.
രാജ്യത്തെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെ കാര്‍ഷിക രംഗത്തെ ഈ തീരുമാനം ദോഷകരമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി എംഎല്‍എ പി സി ഗഡ്ഡിഗൗഡര്‍ തന്നെ രംഗത്ത് വന്നു. കാര്‍ഷിക രംഗത്തെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ തെറ്റായ പ്രവണതയാണെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഒഴിവാക്കി കാര്‍ഷിക മേഖലയുടെ ശാക്തീകരണം ഉറപ്പ് വരുത്തണമെന്ന് പാര്‍ലമെന്ററി സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
English Summary;44,000 crore cut for the agriculture sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.