17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 14, 2024
November 11, 2024
November 9, 2024
November 8, 2024
October 30, 2024
October 28, 2024
October 28, 2024
October 27, 2024
October 27, 2024

മെക്സിക്കോയില്‍ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 45 ബാഗുകൾ കണ്ടെത്തി

Janayugom Webdesk
മെക്സിക്കോ സിറ്റി
June 2, 2023 9:53 pm

പടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിലെ മലയിടുക്കിൽ നിന്ന് മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 45 ബാഗുകള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച കാണാതായ ഏഴ് പേര്‍ക്കായുള്ള തിരച്ചിലിനിടെയാണ് ബാഗുകള്‍ കണ്ടെത്തിയതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
മേയ് 20 മുതൽ കാണാതായ 30 വയസ് പ്രായമുള്ള സഹപ്രവര്‍ത്തകരായ രണ്ട് സ്ത്രീകൾക്കും അഞ്ച് പുരുഷന്മാർക്കുമായി അധികൃതർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്റര്‍ ബാഗുകള്‍ കണ്ടെത്തിയ മലയിടുക്കിന് സമീപമാണ്. എന്നാല്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഇവരുടേതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

കോള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായാണ് പൊലീസ് പറയുന്നത്. അതേസമയം, കാണാതായവരെ ക്രിമിനൽ കുറ്റവാളികളാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സമീപ വർഷങ്ങളിൽ, ജാലിസ്കോയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ശരീരഭാഗങ്ങള്‍ ബാഗുകളില്‍ കണ്ടെത്തിയിരുന്നു. 2021ൽ ജാലിസ്കോയിലെ ടൊണാലയില്‍ 11 പേരുടെ അവശിഷ്ടങ്ങളുള്ള 70 ബാഗുകളും 2019ൽ 29 പേരുടെ മൃതദേഹങ്ങൾ 119 ബാഗുകളിലായും കണ്ടെത്തിയിരുന്നു. 2006 ഡിസംബര്‍ മുതല്‍ മെക്സിക്കോയിൽ 3,40,000 ത്തിലധികം കൊലപാതകങ്ങളും ഏകദേശം 1,00,000 തിരോധാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Eng­lish Summary:45 bags of human body parts found in Mexico

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.