12 December 2025, Friday

Related news

December 7, 2025
December 3, 2025
November 25, 2025
November 13, 2025
November 3, 2025
October 25, 2025
October 24, 2025
October 18, 2025
October 15, 2025
October 12, 2025

അഫ്ഗാനിസ്ഥാനിൽ ആറ് വയസുകാരിയെ 45കാരൻ വിവാഹം കഴിച്ചു; പെൺകുട്ടിക്ക് ഒൻപത് വയസ് പൂർ‌ത്തിയാകട്ടെയെന്ന് താലിബാൻ ഭരണകൂടം

Janayugom Webdesk
കാബൂൾ
July 10, 2025 8:37 am

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ 45 വയസുകാരൻ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതോടെ താലിബാൻ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും, പെൺകുട്ടിക്ക് ഒൻപത് വയസ് പൂർത്തിയാകുന്നത് വരെ ഭർത്താവിന്റെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. കുട്ടിയുടെ പിതാവിനെയും വരനെയും കസ്റ്റഡിയിലെടുത്തുവെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. 

രണ്ട് സ്ത്രീകളെ ഇതിനകം വിവാഹം കഴിച്ചതായി പറയപ്പെടുന്ന 45 വയസുകാരൻ, പെൺകുട്ടിയുടെ കുടുംബത്തിന് പകരമായി പണം നൽകിയതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയുടെ ശാരീരിക സൗന്ദര്യം, വിദ്യാഭ്യാസം, ആർജിച്ച മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘വാൽവാർ’ എന്ന ആചാരത്തിലൂടെയാണ് ഈ വിവാഹം നടന്നതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.