സൈനിക മേഖലയില്‍ ആധുനിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിനായി 45,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ആക്രമണശേഷി, യന്ത്രവല്‍കൃത ശക്തി എന്നിവ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കരാര്‍. ഭൂഖണ്ഡാന്തര മിസൈല്‍ ധ്രുവസ്ത്ര, 12 എംകെഐ യുദ്ധവിമാനം എന്നിവ സംഭരിക്കാനും പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.
സൈന്യത്തിനായി ഒമ്പത് ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ നിന്നാകും ഇവ സംഭരിക്കുക. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനുസരിച്ച് രാജ്യത്തെ പ്രതിരോധ ഉപകരണ നിര്‍മ്മാണം ഊര്‍ജിതമാക്കുന്നതിനുള്ള പദ്ധതിയാണ് ആയുധ സംഭരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക വിന്യാസം വേഗത്തിലാക്കാനും ആയുധം എത്തിക്കാനും സഹായിക്കുന്ന ഹൈ മൊബിലിറ്റി വാഹനം പുതിയ പദ്ധതിയുടെ ഭാഗമായി സൈന്യത്തിന്റെ ഭാഗമാകും.
നാവിക സേനയുടെ സര്‍വേ നടപടിക്കായി പുതിയ തലമുറ കപ്പലുകള്‍, വ്യോമസേനയ്ക്ക് ഡോര്‍ണിയര്‍ വിമാനം എന്നിവ സംഭരിക്കും. 12 റഷ്യന്‍ നിര്‍മ്മിത എസ്‌യു എംകെഐ വിമാനം വാങ്ങാനും അനുമതി ലഭിച്ചു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലായിരിക്കും ഇവ നിര്‍മ്മിക്കുക.
English Summary: 45,000 crore to purchase arms
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.