5 February 2026, Thursday

Related news

February 5, 2026
February 1, 2026
January 28, 2026
January 27, 2026
January 25, 2026
January 25, 2026
January 24, 2026
December 30, 2025
December 26, 2025
December 20, 2025

459 കുട്ടികള്‍, 23000 നഗ്നദൃശ്യങ്ങൾ; സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്ത 27കാരൻ അറസ്റ്റില്‍

Janayugom Webdesk
കാൻബറ
February 5, 2026 4:01 pm

സോഷ്യൽ മീഡിയയിലൂടെയും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും കുട്ടികളെ ലക്ഷ്യമിട്ട് അതിക്രമങ്ങൾ നടത്തിയ 27കാരനെതിരെ നൂറുകണക്കിന് കേസുകൾ ചുമത്തി ഓസ്‌ട്രേലിയൻ പൊലീസ്. ഓസ്‌ട്രേലിയയും ഇന്ത്യയുമടക്കം 15 രാജ്യങ്ങളിലായി ഏകദേശം 459 കുട്ടികളെ ഇയാൾ അതിക്രമങ്ങൾക്ക് ഇരകളാക്കിയതായാണ് ക്വീൻസ്‌ലാൻഡ് പൊലീസ് വ്യക്തമാക്കുന്നത്. ജനപ്രിയ ആപ്പുകളും ഗെയിമുകളും വഴി കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് 23,000ത്തിലധികം ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മുതൽ തടങ്കലിൽ കഴിയുന്ന ഇയാൾക്കെതിരെ 596 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ സ്ത്രീയായും പുരുഷനായും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് ഇയാൾ കുട്ടികളെ വലയിലാക്കിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും 7നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഇരകളായ ബാക്കി കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Kerala State - Students Savings Scheme

TOP NEWS

February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.