ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന വീട് തുറന്നുനോക്കിയപ്പോള്‍ നാല്പത്തിയേഴുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍. കേരള തമിഴ്ട്‌നാ അതിർത്തിക്ക് സമീപം അരുമന പുലിയൂർ ശാല സ്വദേശി സലീന(47)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ചയാണ് സലീനയുടെ വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ജനൽ തുറന്നു നോക്കിയത്. മുറിക്കുള്ളില്‍ അഴുകിയ നിലയില്‍ കിടന്ന മൃതദേഹം കണ്ടതോടെ നാട്ടുകാർ അരുമന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുറത്തെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
25 വർഷങ്ങൾക്ക് മുമ്പ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ചില കാരണങ്ങളാൽ ഇരുവരും പിരിയുകയും തുടർന്ന് സലീന അമ്മയുടെ വീട്ടിലായിരുന്നു താമസം. വിളവം കൊട് താലൂക്ക് ഓഫീസിന് മുന്നിൽ അപേക്ഷകൾ എഴുതി നൽകുന്നതും ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതുമാണ് സലീനയുടെ ജോലി. കോവിഡ് കാലത്ത് സർക്കാർ ഓഫീസുകൾ അടച്ചതോടെ സലീന ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചിരുന്നു. കുറച്ചുകാലം മുമ്പാണ് ഇവരുടെ അമ്മ മരിച്ചത്. അമ്മയുടെ മരണശേഷം സലീനയ്ക്ക് അയൽവാസികളുമായി അധികം സമ്പർക്കമുണ്ടായിരുന്നില്ല. സലീനയുടെ മരണം ആത്മഹത്യ ആണോ എന്നും കൊലപതാകമടക്കമുള്ള സാധ്യതകള്‍ പരിശോധിച്ച് വരികായാണെന്നും അരുമന പൊലീസ് അറിയിച്ചു.
English Sammury: 47-year-old woman’s body rotting, inside a locked house
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.