സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. തൃശൂർ 10, കൊല്ലം എട്ട്, എറണാകുളം ഏഴ്, മലപ്പുറം ആറ്, ആലപ്പുഴ മൂന്ന്, പാലക്കാട് മൂന്ന്, കോഴിക്കോട് രണ്ട്, കാസർഗോഡ് രണ്ട്, തിരുവനന്തപുരം ഒന്ന്, പത്തനംതിട്ട ഒന്ന്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, കണ്ണൂർ ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ കേസുകളുടെ എണ്ണം.
ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. 49 പേരില്‍ 32 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും ഏഴ് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തൃശൂർ നാല്, കൊല്ലം മൂന്ന്, മലപ്പുറം രണ്ട്, എറണാകുളം ഒന്ന് എന്നിങ്ങനയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം.
ഇതോടെ സംസ്ഥാനത്ത് ആകെ 230 പേർക്കാണ് ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 141 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 59 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
english summary; 49 more Omicron in the State; Those affected by the disease 230
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.