വൈദ്യുതിബോര്‍ഡിന്റെ 2023- 24ലെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 549.21 കോടിയാണ് ഈ നടപ്പുസാമ്പത്തിക വര്‍ഷം കെഎസ്ഇബിയുടെ നഷ്ടം. ഇതിന്റെ 90 ശതമാനം തുകയായ 494.28 കോടിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. തുക ട്രഷറിയിലെ കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ധനവകുപ്പ് ഉത്തരവിറക്കി. 2022–23ലും സമാനമായി ബോര്‍ഡിന്റെ നഷ്ടത്തിന്റെ 75 ശതമാനം തുകയായ 767.71 കോടി സർക്കാർ ഏറ്റെടുത്തിരുന്നു. നഷ്ടം ഏറ്റെടുത്തതോടെ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടി രൂപ കൂടി സർക്കാരിന് ഈ വർഷം കൂടുതൽ കടമെടുക്കാം. സർക്കാരിന് കൂടുതൽ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധന അനുസരിച്ചാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.