
വ്യാജ പർച്ചേസ് ഓർഡറുകളും മറ്റ് രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപയുടെ സ്വർണ്ണ നാണയങ്ങൾ കൈക്കലാക്കിയ ജീവനക്കാരൻ മുംബൈയിൽ അറസ്റ്റിലായി. സുനിൽ ഗുപ്ത എന്നയാളാണ് വാൻറായ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്. കോർപ്പറേറ്റ് കമ്പനികളിലെ ജീവനക്കാർക്ക് സമ്മാനങ്ങളും റിവാർഡുകളും നിർമിച്ച് നൽകുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുനിൽ ഗുപ്ത. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിലും ഇ‑മെയിൽ അക്കൗണ്ടുകളിലും ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് സുനിൽ ഗുപ്ത തട്ടിപ്പ് നടത്തിയത്.
തൊഴിലുടമയായ നരേഷ് ജെയിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.