
വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരാവുകയും വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നെമുറോ പെനിൻസുലയുടെ തെക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.