
ഡിജിറ്റൽ ഗവേണൻസിന്റെ മുഖമായ കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ജനന രജിസ്ട്രേഷൻ, ജനന സർട്ടിഫിക്കറ്റിലെ തിരുത്ത്, വൈകിയ ജനന അപേക്ഷകൾ എന്നിവകൾക്കായി ഇതുവരെ ലഭിച്ചത് 6,92,696 അപേക്ഷകൾ. ഇതിൽ 5,99,103 അപേക്ഷകൾ തീർപ്പാക്കി. ലഭിച്ച ആകെ അപേക്ഷകളുടെ 96.27 ശതമാനമാണിത്. ഏറ്റവും കൂടുതൽ ജനന രജിസ്ട്രേഷൻ അപേക്ഷകൾ കോഴിക്കോട് കോർപ്പറേഷനിലാണ്, 26,111. ഇതിൽ 25,770 ( 98 ശതമാനം) അപേക്ഷകളും തീർപ്പാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ 25,747 ജനന രജിസ്ട്രേഷൻ അപേക്ഷകൾ കെ സ്മാർട് വഴി രജിസ്റ്റർ ചെയ്തു. ഇതിൽ 25,649 എണ്ണം തീർപ്പാക്കി. തൃശൂർ കോർപ്പറേഷനിൽ 11,623 അപേക്ഷകളില്‍ 11,571 ഉം തീർപ്പാക്കി. കൊച്ചി കോർപ്പറേഷനിൽ 11,487 അപേക്ഷകളില്‍ 11,429 ഉം തീർപ്പാക്കി. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ 9942 അപേക്ഷകളില്‍ 9935 എണ്ണം തീർപ്പാക്കി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ 9134 ജനന രജിസ്ട്രേഷൻ അപേക്ഷകളില്‍ 9132 ഉം തീർപ്പാക്കി.
മഞ്ചേരി മുനിസിപ്പാലിറ്റിയിൽ 8492 അപേക്ഷകൾ രജിസ്റ്റർ ചെയ്തപ്പോള്‍ തീര്‍പ്പാക്കാനുള്ളത് ഏഴെണ്ണം മാത്രം. കൊല്ലം കോർപ്പറേഷനിൽ ആകെ 7638 അപേക്ഷകളില്‍ 7601 ഉം തീര്‍പ്പാക്കി. കാസർകോട് മുനിസിപ്പാലിറ്റിയിൽ 7230 അപേക്ഷകളില്‍ തീര്‍പ്പാക്കാനുള്ളത് നാലെണ്ണം മാത്രം. 7074 അപേക്ഷകളുള്ള മലപ്പുറം മുനിസിപ്പാലിറ്റിയിലും നാലെണ്ണമേ തീർപ്പാക്കാനുള്ളു.
ആകെ 1,45,149 മരണ രജിസ്ട്രേഷൻ അപേക്ഷകളാണ് കെ സ്മാർട്ട് മുഖേന ലഭിച്ചത്. ഇതിൽ 1,32,095 ഉം അനുവദിച്ചു. 1,38,142 മരണ രജിസ്ട്രേഷൻ അപേക്ഷകൾ ലഭിച്ചതിൽ 1,32,095 സർട്ടിഫിക്കറ്റുകൾ അനുവദിക്കുകയും 7146 മരണ സർട്ടിഫിക്കറ്റ് തിരുത്തൽ അപേക്ഷകളിലെ 4496 എണ്ണം നൽകുകയും ചെയ്തു. വൈകിയ മരണ സർട്ടിഫിക്കറ്റിനുള്ള 1272 അപേക്ഷകളില്‍ 793 എണ്ണം (91 ശതമാനം) തീർപ്പാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.