30 December 2025, Tuesday

Related news

December 27, 2025
December 25, 2025
December 22, 2025
December 15, 2025
December 12, 2025
December 5, 2025
November 30, 2025
November 24, 2025
November 24, 2025
November 23, 2025

ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു; 60 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ചെന്നൈ
November 11, 2023 6:35 pm

തമിഴ്‌നാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍വച്ച് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

തിരുപ്പത്തൂർ വാണിയമ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളുടെയും ഡ്രൈവർമാർ അടക്കം നാല് പുരുഷന്മാരും 35 വയസുള്ള ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: 5 killed, 60 injured in bus collision
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.