കിഴക്കൻ തുർക്കിയിലെ സൈനിക ആയുധ നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. എൽമാദാഗ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നിർമാണശാലയുടെ ഭിത്തി തകർന്നുവീണ് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.
ഡൈനമൈറ്റ് നിർമാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കടകളുടെയും വീടിന്റെയും ജനൽച്ചില്ലുകൾ തകർന്നു.
English Summary: 5 killed in explosion at rocket and explosives factory in Turkey
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.