22 January 2026, Thursday

Related news

March 10, 2025
November 8, 2024
October 22, 2023
September 28, 2023
August 10, 2023
August 5, 2023
July 18, 2023
June 29, 2023
June 26, 2023
June 22, 2023

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 5 യുവാക്കള്‍ മുങ്ങിമരിച്ചു

Janayugom Webdesk
ചെന്നൈ
April 5, 2023 7:53 pm

ക്ഷേത്രക്കുളത്തില്‍ അഞ്ചുയുവാക്കള്‍ മുങ്ങി മരിച്ചു. ദക്ഷിണ ചെന്നൈയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രാഘവന്‍, യോഗേശ്വരന്‍, വനേഷ്, രാഘവന്‍, ആര്‍ സൂര്യ എന്നിവരാണ് മരിച്ചത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇവർ മുങ്ങിമരിക്കുകയായിരുന്നു. 18നും 23 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച യുവാക്കള്‍. പൊലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തേയ്ക്ക് ഉടൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Eng­lish Sum­ma­ry: 5 youths drown in tank in Chen­nai dur­ing tem­ple festival
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.