ചാക്കുകളിൽ സൂക്ഷിച്ച കാൽ കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ഇരവിപുരം വഞ്ചി ഗോളിന് സമീപം കൈരളി ഫുഡ്സ് എന്ന കടയിൽ നിന്നാണ് 50 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ട കടയുടമയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണറുടെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.