2022–23 വര്‍ഷത്തില്‍ 50 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍. ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.
2020 മുതല്‍ കേന്ദ്ര‑സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. തുടര്‍ന്ന് 2020, 21, 23 വര്‍ഷങ്ങളില്‍ യഥാക്രമം 59, 42, 50 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇക്കാലഘട്ടത്തില്‍ 21 ഡാറ്റ ചോര്‍ച്ചയുണ്ടായതായും മന്ത്രി രേഖാമൂലം അറിയിച്ചു.
ഈ വര്‍ഷങ്ങളില്‍ യഥാക്രമം 2,83,581, 4,32,057, 3,24,620 സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടഞ്ഞതായി സിഇആർടി-ഇൻ അറിയിച്ചു. സൈബര്‍ ആക്രമണം നേരിട്ട സ്ഥാപനങ്ങള്‍ സേവനദാതാക്കൾ തുടങ്ങിയവരുമായി സിഇആർടി-ഇൻ കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: 50 government websites hacked
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.